ഹൈദരാബാദില്‍ എയര്‍ കൂളര്‍ ഗോഡൗണില്‍ തീപിടിച്ച്‌ ആറു മരണം

231

ഹൈദരാബാദ്: അട്ടാപൂരില്‍ എയര്‍ കൂളര്‍ ഗോഡൗണില്‍ തീപിടുത്തമുണ്ടായി ആറുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ എ വണ്‍ എയര്‍ കൂളറിന്റെ ഫാക്ടറി ഗോഡൗണിലാണ് തീപിടിച്ചത്. കൂളറുകളുടെ ഭാഗങ്ങള്‍ യോജിപ്പിക്കുന്ന ജീവനക്കാര്‍ ഉറങ്ങിയിരുന്ന മുറിയിലെ ഫാനില്‍ നിന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. മുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. മരിച്ച നാലുപേര്‍ കമ്ബനി ജീവനക്കാരും മറ്റ് രണ്ടുപേര്‍ അവരുടെ സുഹൃത്തുക്കളാണെന്നുമാണ് വിവരം.

NO COMMENTS

LEAVE A REPLY