2024 ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്

19

സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. 3, 4, 5 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയനവർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ ജൂനിയർ ബാച്ചിലും, 6, 7, 8 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയന വർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ സീനിയർ ബാച്ചിലുമായി അപേക്ഷ ഓൺലൈൻ മുഖാന്തിരം ഏപ്രിൽ രണ്ടിന് വൈകുന്നേരം നാലുവരെ സമർപ്പിക്കാം.

വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്രസംസ്കാരവും വളർത്തിയെടുക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. വർക്ക്ഷോ പ്പി ന്റെ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും, പ്രവേശന പരീക്ഷ നടത്തുന്നതും, ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയ വിവരങ്ങൾ മ്യൂസിയത്തിന്റെ വെബ്സൈറ്റായ kstmuseum.com ൽ ലഭ്യമാണ്.

NO COMMENTS

LEAVE A REPLY