തിരൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം ; ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

344

മലപ്പുറം: തിരൂരില്‍ സിപിഎമ്മിന്റേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഘര്‍ത്തിന്റെ കാരണം അറിവായിട്ടില്ല. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മലപ്പുറം ജില്ലയിലെ ഒഴുര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സി.പി.എം ആഹ്വാനം ചെയ്തു.

NO COMMENTS