ഹരിപ്പാട് മെഡിക്കല്‍ കോളേജ് : വിശദീകരണവുമായി ചെന്നിത്തല.

569

ആലപ്പുഴ∙ ഹരിപ്പാട് മെഡിക്കല്‍കോളേജ് നിർമാണത്തിനായി സര്‍ക്കാരിന്റെ പണം ചെലവാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തനിക്ക് എതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. 800 ഏക്കര്‍ നിലം നികത്തുന്നു എന്നാണ് ആരോപണം. ഇത് തെറ്റാണ്. 800 ഏക്കര്‍ നികത്താന്‍ ഉത്തരവ് നല്‍കിയിട്ടില്ല. സ്ഥലം ഏറ്റെടുക്കാന്‍ 15 കോടി അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളജിനുവേണ്ടി നബാര്‍ഡിന്റെ സഹായം തേടുന്നത് ആദ്യമല്ല. ഡയറക്ടര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭിക്കുന്ന എല്ലാ സേവനവും നല്‍കുകയായിരുന്നു ലക്ഷ്യം. കണ്‍സൽട്ടന്‍സി ആര്‍ക്കും നല്‍കിയിട്ടില്ല. അഴിമതി ആരോപണം അടിസ്ഥാനരഹിതമാണ്.

പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്കു കത്തു നൽകും. പൊതുസ്വകാര്യപങ്കാളിത്തമുളള സംരംഭങ്ങളോടുളള നിലപാട് സർക്കാർ വ്യക്തമാക്കണം. ഹരിപ്പാട്ട് ഒരു മെഡിക്കല്‍ കോളജ് വരുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു.