അന്താരാഷ്ട്ര യോഗാ ദിനം ഇന്ന്

309

ന്യൂഡല്‍ഹി: ഇന്ന്‍ അന്താരാഷ്ട്ര യോഗാ ദിനം. യുപി ലക്നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. രാവിലെ ആറു മുതല്‍ രമാഭായ് അംബേദ്ക്കര്‍ സഭാ മൈതാനത്തിലായിരിക്കും യോഗാഭ്യാസം നടക്കുക. രാജ്യത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലും ലോകരാജ്യങ്ങളിലും യോഗാദിന പരിപാടികള്‍ നടക്കുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ഡല്‍ഹിയില്‍ വിവിധ കേന്ദ്രങ്ങളിലായി 35,000ത്തിലേറെ ആളുകള്‍ യോഗ ചെയ്യും. യുഎന്‍ ആസ്ഥാനത്തും ലോകത്തിലെ വിവിധ ഇന്ത്യന്‍ മിഷനുകളിലും പരിപാടികള്‍ നടക്കും.