സംസ്ഥാനസര്‍ക്കാരിന്‍റെ ജനദ്രോഹനടപടികള്‍ക്കെതിരെ ഒക്ടോബര്‍ 17 ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് വി.എം. സുധീരന്‍

228

സംസ്ഥാനസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ ഒക്ടോബര്‍ 17 ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനവും നിഷ്പക്ഷവുമായ നടപടികള്‍ സ്വീകരിക്കുക, സമാധാന ജീവിതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തുന്നത്.
ശക്തമായ പ്രതികൂല ജനവികാരത്തിനു മുന്നില്‍ അടിയറവ് പറയാന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജനും സി.പി.എമ്മും നിര്‍ബന്ധിതമായെങ്കിലും ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷണ വിധേയമാക്കേണ്ടതാണ്. പ്രധാന നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന വാദം ആരും വിശ്വസിക്കില്ല.കേരളത്തെ കുരുതിക്കളമാക്കുന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ചോരക്കളി അവസാനിപ്പിച്ചേ മതിയാകൂ. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ നടപടിയിലൂടെ മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനാവൂ. ബി.ജെ.പി., സി.പി.എം. നേതാക്കളുടെ പരസ്പര പോര്‍വിളി അവസാനിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY