മുത്തലാഖ് നിരോധന ബില്ലിനു പിന്തുണയുമായി കോണ്‍ഗ്രസ്

191

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം നിയമമന്ത്രി തള്ളി. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുകയാണ്. ബില്ലിനെ പിന്തുണച്ചതിനു ഖാര്‍ഗെയ്ക്ക് മന്ത്രി രവിശങ്കര്‍ പ്രസാദ് നന്ദി രേഖപ്പെടുത്തി.

NO COMMENTS