സിംഹത്തെ കാണുമ്പോൾ നായ കുരയ്ക്കുന്നത് സാധാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി

302

പാലക്കാട്: സിംഹത്തെ കാണുമ്പോൾ നായ കുരയ്ക്കുന്നത് സാധാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി എംപി. പ്രധാനമന്ത്രിയെ മന്ത്രി എം.എം. മണി വ്യക്തിപരമായി ആക്ഷേപിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്യൂണിറ്റുകാർ രാജ്യദ്രോഹികളും, കോൺഗ്രസുകാർ അഴിമതിക്കാരും മുസ്ലിം ലീഗ് ജിഹാദികളുമാണെന്ന് അദ്ദേഹം ആരോപിച്ചു. കർണാടകയിലെ ജയിലിൽക്കിടന്ന് ശശികല ഡിജിറ്റൽ ഭരണം നടത്തുകയാണ്. അവരുടെ നിയന്ത്രണത്തിലാണ് തമിഴ്‌നാട്ടിൽ കാര്യങ്ങൾ നടക്കുന്നത്. അവരെ കർണാടക ജയിലിൽനിന്നു തമിഴ്‌നാട്ടിലേയ്ക്കു മാറ്റുന്നതിനെതിരെ നിയമപരമായി ഒന്നും ചെയ്യാനാകില്ല. രാമക്ഷേത്രം അയോധ്യയിൽതന്നെ നിർമ്മിക്കണം. മസ്ജിദ് ഒരു ആരാധനാലയമല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഒ. രാജഗോപാൽ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു സുബ്രഹ്ണ്യം സ്വാമി. രണ്ടു ദിവസം മുമ്പാണ് മണിയുടെ വിവാദ പ്രസ്താവന ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാണെന്ന് മണി കൊണ്ടോട്ടിവാഴയൂരിൽ എൽഡിഎഫ് കുടുംബസംഗമത്തിൽ സംസാരിക്കവേ പറഞ്ഞു.

NO COMMENTS

LEAVE A REPLY