വിഴിഞ്ഞത്ത് അസിസ്റ്റന്റ് മറൈൻ സർവെയർ ഓഫിസ് പ്രവർത്തനമാരംഭിച്ചു

16

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫിസ് പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. വിഴിഞ്ഞം ആഴാകുളത്താണ് പുതിയ ഓഫിസ്.
തുറമുഖങ്ങളിലും ജലാശയങ്ങളിലും സുരക്ഷിതവും സുഗമവുമായ ജലഗതാഗതത്തിനുള്ള ശാസ്ത്രീയ പര്യവേഷണങ്ങളും പഠന ഗവേഷണങ്ങളുമാണു ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ഏറ്റെടുത്തു നടപ്പാക്കുന്നത്.

അണ്ടർവാട്ടർ ഡ്രോൺ, സോണാർ തുടങ്ങിയവയുപയോഗിച്ചാണു പര്യവേഷണം. വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും പഠനത്തിലൂടെ മനസിലാക്കാൻ കഴിയും.

ഉദ്ഘാടന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, പഞ്ചായത്ത് അംഗം സുഗന്ധി മോഹൻ, ചീഫ് ഹൈഡ്രോഗ്രാഫർ വി. ജിരോഷ് കുമാർ, കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡന്റ് ജി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS