മരുന്നുകളുടെ പരമാവധി വിലയും ചില്ലറ വിലയും നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവച്ചു

154

ന്യൂഡല്‍ഹി• മരുന്നു വിലനിര്‍ണയ കാര്യത്തില്‍ കമ്പനികള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധി. മരുന്നുകളുടെ പരമാവധി വിലയും ചില്ലറ വിലയും നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവച്ചു. മരുന്നുവില ഇഷ്ടം പോലെ വര്‍ധിപ്പിക്കുന്ന കമ്പനികള്‍ക്ക് മൂക്കുകയറിടുന്നതാണ് ഈ വിധി. ഇക്കാര്യത്തില്‍ മരുന്നുകമ്പനികള്‍ക്ക് അനുകൂലമായി വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം.ബി. ലോകുര്‍, ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രമുഖ കമ്ബനിയായ സിപ്ലയ്ക്ക് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് നാല്‍പതോളം നിയന്ത്രണങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതായത്. കര്‍ണാടക, പഞ്ചാബ്- ഹരിയാന ഹൈക്കോടതികളില്‍ നിന്ന് മറ്റു കമ്പനികള്‍ക്കും അനുകൂല വിധിയുണ്ടായി. വില നിയന്ത്രണത്തിന് മാനദണ്ഡം ഏര്‍പ്പെടുത്തി 1995ലെ 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്താണ് കമ്പനികള്‍ കോടതിയിലെത്തിയത്.

NO COMMENTS

LEAVE A REPLY