വ​ന്ദേ​മാ​ത​ര​ത്തി​ന് ദേശീയ ഗാനത്തിനൊപ്പം പ​ദ​വി ; ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

200

ന്യൂ​ഡ​ല്‍​ഹി: വ​ന്ദേ​മാ​ത​ര​ത്തി​ന് ദേശീയ ഗാനത്തിനൊപ്പം പ​ദ​വി ന​ല്‍​കണാമെന്ന ആവശ്യം ഉന്നയിച്ചു നല്‍കിയ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാണ് ഹ​ര്‍​ജി ത​ള്ളിയത്. വിഷയത്തില്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ദേശീയ ഗാനമായ ജ​ന​ഗ​ണ​മ​ന പാടുന്ന അവസരത്തിലുള്ള ബഹുമാനവും മാന്യതയും വ​ന്ദേ​മാ​ത​രം പാടുമ്ബോഴും നല്‍കണം. ഗൗ​തം മൊ​റാ​ര്‍​ക്കയാണ് ഹ​ര്‍​ജി​ ന​ല്‍​കി​യത്. ഈ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇപ്പോള്‍ തന്നെ വ​ന്ദേ​മാ​ത​ര​ത്തി​ന് ആ​ദ​ര​വും ബ​ഹു​മാ​ന​വും ല​ഭി​ക്കുന്നതായി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി അറിയിച്ചിരുന്നു.

NO COMMENTS