സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിലിടിച്ചു യുവതി മരിച്ചു

190

കൊല്ലം • സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിലിടിച്ചു യുവതി മരിച്ചു. ഒന്‍പതു മാസം പ്രായമുള്ള മകള്‍ക്കു പരുക്കേറ്റു. കരിക്കോട് ചുമടുതാങ്ങി മുക്ക് സ്വദേശി നവാസിന്റെ ഭാര്യ സുമയ്യ (27) ആണ് മരിച്ചത്.
മകളെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്കു മടങ്ങവെ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. സുമയ്യയുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി, തല്‍ക്ഷണം മരിച്ചു.

NO COMMENTS

LEAVE A REPLY