സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു.

139

ബെംഗളൂരു: സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ചു. കര്‍ണാടക നിയമസഭയിലെ 15 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ യാണ് രാജി .രാജിക്കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി. തോല്‍വിയുടെ ധര്‍മിക ഉത്തരവാദിത്വം ഏറ്റെടു ത്താണ് രാജി. പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും രാജിക്കൊ രുങ്ങുന്നതായാണ് വിവരം.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത് സിദ്ധരാമയ്യയായിരുന്നു. തന്റെ അടുപ്പക്കാരെയാണ് സിദ്ധരാമയ്യ സ്ഥാനാര്‍ഥിയാക്കിയതും.ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ ജനാധിപത്വത്തിന്റെ ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. പാര്‍ട്ടിയുടെ ക്ഷേമത്തിനായി പ്രതിപക്ഷ നേതൃസ്ഥാനം ഞാന്‍ രാജിവെക്കുകയാണ്. രാജിക്കത്ത് സോണിയ ഗാന്ധിക്കും പകര്‍പ്പ് കെ.സി വേണുഗോപാലിനും അയച്ചിട്ടുണ്ട്”- സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കുറഞ്ഞത് ആറ് സീറ്റിലെങ്കിലും വിജയം ആവശ്യമായിരുന്ന സാഹചര്യത്തിലാണ് ഈ നേട്ടം. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ ജെ.ഡി.എസിന് ഒരു സീറ്റ് പോലും നേടാനായില്ല.

NO COMMENTS