അമ്മയും കുഞ്ഞും – രണ്ട് കുട്ടികളും – അഞ്ച് സ്ത്രീകളുമടക്കം19 പേർ മരണപ്പെട്ടു

73

കരിപ്പൂര്‍ വിമാനഅപകടത്തില്‍ അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ച വരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മരിച്ചവരുടെ എണ്ണം 19 ആയി .സാഹിറ ബാനുവും ഒന്നര വയസുകാരന്‍ അസം മുഹമ്മദു മാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്.കോഴിക്കോട് ആശുപത്രിയില്‍ 13 പേരും മലപ്പുറത്തെ ആശുപത്രിയില്‍ ആറുപേരുമാണ് മരിച്ചിരിക്കുന്നത്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി. വി. സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

ജാനകി, 54, ബാലുശ്ശേരി, അഫ്സല്‍ മുഹമ്മദ്, 10 വയസ്സ്, സാഹിറ ബാനു, കോഴിക്കോട് സ്വദേശി, സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി, മുഹമ്മദ് റിയാസ്, 23, പാലക്കാട്, രാജീവന്‍, കോഴിക്കോട്, ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി,ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി, കെ വി ലൈലാബി, എടപ്പാള്‍, മനാല്‍ അഹമ്മദ് (മലപ്പുറം), ഷെസ ഫാത്തിമ (2 വയസ്സ്), ദീപക് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.

പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ യിലാണ്.ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.

NO COMMENTS