അയോധ്യ വിധിക്ക് മുന്‍പെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം നടക്കണം – എന്‍സിപി തലവന്‍ ശരദ് പവാര്‍.

118

മുംബൈ: അയോധ്യ വിധിക്ക് മുന്‍പേ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാവണമെന്നും അയോധ്യ വിഷയത്തില്‍ കഴിഞ്ഞ തവണ മുംബൈയില്‍ നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സമാധാനം നിറഞ്ഞ മഹാരാഷ്ട്രയ്ക്ക് പുതിയ സര്‍ക്കാര്‍ അധികാരത്തിലുണ്ടാവണമെന്നും എന്‍സിപി തലവന്‍ ശരദ് പവര്‍ പറഞ്ഞു. മഹാരാഷ്ട്രിയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം തുടരുന്ന സഹചര്യത്തിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം നടക്കണമെന്ന് ശരദ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത് .

തിരഞ്ഞെടുപ്പോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായ ശിവസേന മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ആവശ്യമുന്നയിക്കുകയും ബി.ജെ.പി ഇത് നിരാകരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരദ് പവാറിനെ സന്ദര്‍ശിച്ച തോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബദല്‍ സാധ്യതകള്‍ തേടുകയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ ആവശ്യവുമായി ശിവസേന ദൂതന്‍മാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതായും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരദ് പവാര്‍ നിഷേധിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ ഉത്തരവാദിത്വമാണ്. എന്‍.സി.പി ശിവസേനയെയോ ബി.ജെ.പിയെയോ പിന്തുണയ്ക്കുമെന്ന വാര്‍ത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു.

എങ്കിലും ബി.ജെ.പി.- ശിവസേന തര്‍ക്കത്തില്‍ ശിവസേനയുടെ ഭാഗത്ത് നില്‍ക്കാനുംശരദ് പവാര്‍ മടികാണിച്ചില്ല. തുല്യ അടിസ്ഥാനത്തില്‍ ശിവസേനയുമായി ധാരണയുണ്ടാക്കി എന്നാണ് ബി.ജെ.പി തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞിരുന്നത്. ശിവസേന പറയുന്നതില്‍ കുറച്ച്‌ കാര്യമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.ഫഡ്‌നവിസ് ധിക്കാരിയാണ്. മുഴുവന്‍ സമയം ബി.ജെ.പിക്കായി പ്രവര്‍ത്തിക്കുന്ന അമിത് ഷാ ആഭ്യന്തരമന്ത്രിയാണെന്ന് ഉറപ്പില്ലെന്നും ശരദ് പവര്‍ പരിഹസിച്ചു.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബി.ജെ.പി-ശിവസേന തര്‍ക്കം കാരണം സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാണ്.

NO COMMENTS