സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും

160

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് കിട്ടുന്നതിന് പിന്നാലെ ഇന്ന് തന്നെ സെന്‍കുമാര്‍ ചുമതലയേല്‍ക്കും. 11 മാസത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ടി.പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തേക്ക് വീണ്ടുമെത്തുന്നത്. വിധിയില്‍ വ്യക്തതേടിപ്പോയ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത പ്രഹരമേറ്റതോടെയാണ് സര്‍ക്കാറിന് മുന്നില്‍ വേറെ വഴിയില്ലാതായാണ്. സെന്‍കുമാറിനെ വീണ്ടും നിയമിച്ചുകൊണ്ടുളള ഫയലില്‍ മുഖ്യമന്ത്രി ഇന്നലെ രാത്രി ഒപ്പിട്ടു. സെന്‍കുമാറിന പൊലീസ് മേധാവിയായും ലോകനാഥ് ബെഹ്റയെ വിജിലന്‍സ് മേധാവിയായും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് ലഭിച്ചാല്‍ സെന്‍കുമാ‍ര്‍ ഇന്നു തന്നെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. അധികാര കൈമാറ്റത്തിന് ലോകനാഥ് ബെഹ്റയും പൊലീസ് ആസ്ഥാനത്തുണ്ടാകുമെന്നാണ് ഉന്നതപൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ 2015 മെയ് 31നാണ് സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആറാം നാളാണ് സെന്‍കുമാറിനെ മാറ്റി ബെഹ്റയെ നിയമിക്കുന്നത്. പിന്നീട് കേന്ദ്ര അഡ്മിനിസ്‍ട്രേറ്റീവ് ട്രിബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ നീണ്ടസെന്‍കുമാറിന്റെ നിയമയുദ്ധം. സുപ്രീംകോടതി ഉത്തരവ് വരുന്നതിന് മുമ്പേ ബെഹ്റക്ക് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. കഴിഞ്ഞ മാസം 24നായിരുന്നു രാജ്യ ശ്രദ്ധിച്ച സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി സെന്‍കുമാറിനെ വീണ്ടും നിയമിക്കാന്‍ നിര്‍ദ്ദേശിച്ചത്. വിധിക്കുശേഷവും ബെഹ്റയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പരമാധി ശ്രമിച്ചു. ഏറ്റവുമൊടുവില്‍ കൂടുതല്‍ തിരിച്ചടി ഒഴിവാക്കാനാണ് സെന്‍കുമാറിന് നിയമനം നല്‍കിയത്. രാജ്യാത്ത് തന്നെ ഇതാദ്യമായാണ് സുപ്രീം കോടതി വിധിയിലൂടെ ഒരു ഐ.എപി.എസ് ഉദ്യോഗസ്ഥന്‍ പൊലീസ് മേധാവിയായി തിരിച്ചെത്തുന്നത്.

NO COMMENTS

LEAVE A REPLY