ശബരിമല സ്ത്രി പ്രവേശനം ; യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്‍റെ മനസാണെന്ന് രമേശ് ചെന്നിത്തല

143

തിരുവനന്തപുരം : ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്‍റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണ്. അത് മനസിലാക്കാൻ സർക്കാരിനാവുന്നില്ല. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. പുനപരിശോധന ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നിൽക്കാൻ ദേവസ്വം ബോർഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമർശിക്കുന്നില്ല. ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS