ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ വിമാന സര്‍വീസ്​ ഉണ്ടാവില്ല

117

ദുബൈ: ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക് ജൂലൈ ആറ്​ വരെ​ വിമാന സര്‍വീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​ എയര്‍ലൈന്‍. ട്വിറ്ററിലൂടെ യാത്രക്കാരുടെ സംശയങ്ങള്‍ക്ക്​ നല്‍കിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ജൂണ്‍ 23 മുതല്‍ സര്‍വീസ്​ തുടങ്ങുമെന്ന്​ എമിറേറ്റ്​സ്​ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, രണ്ട്​ ദിവസമായിട്ടും സര്‍വീസ്​ തുടങ്ങാത്തതിനെ തുടര്‍ന്ന്​ യാത്രക്കാര്‍ ട്വിറ്റര്‍ വഴി ചോദ്യമുന്നയിച്ചപ്പോഴാണ്​ എമിറേറ്റ്​സ്​ മറുപടി നല്‍കിയത്​. യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട്​ അറിയിക്കാമെന്നും എമിറേറ്റ്​സി​െന്‍റ മറുപടിയില്‍ പറയുന്നു.

ദുബൈയുടെ ഔദ്യോഗിക എയ​ര്‍ലൈനായ എമിറേറ്റ്​സും നയം വ്യക്​തമാക്കിയതോടെ ജൂലൈ ആറ്​ വരെ ഇന്ത്യയില്‍ നിന്ന്​ ദുബൈ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന്​ ഏറെക്കുറെ ഉറപ്പായി. ജൂലൈ ആറ്​ വരെ യു.എ.ഇയിലേക്ക്​ സര്‍വീസുണ്ടാവില്ലെന്ന്​ എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.

NO COMMENTS