രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച്‌ രജനീകാന്ത് ; സ്വന്തം പാര്‍ട്ടി രൂപീകരിക്കും

310

ചെന്നൈ : രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. സിനിമയിലെ തന്റെ കര്‍ത്തവ്യം കഴിഞ്ഞു. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലാതെ അധികാരക്കൊതിയല്ലെന്നും രജനി പറഞ്ഞു. ചെന്നൈ കോടമ്ബാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലെ ആരാധക സംഗമത്തില്‍ വച്ചാണ് രജനിയുടെ പ്രഖ്യാപനം.