സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത പ്രഹരമെന്ന് രാഹുല്‍ ഗാന്ധി

195

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്തപ്രഹരമാണ് വിധിയെന്നും നിരീക്ഷണത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന (പൗരന്മാരെ) ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ഒമ്ബതംഗ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഐകകണ്ഠേനയായിരുന്നു വിധി പ്രസ്താവിച്ചത്.