ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് 73-ാം പിറന്നാള്‍

182

തിരുവനന്തപുരം• മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 73 വയസ്സ് തികയുന്നു. ഫെയ്സ് ബുക്കില്‍ പത്തുലക്ഷം ഫോളോവര്‍മാരുമായി മുന്നേറുമ്ബോഴാണ് ഈ ജന്മദിനം എന്നതു പ്രത്യേകത. കേരളത്തിലെ നേതാക്കന്മാരില്‍ പത്തുലക്ഷം ‘അനുയായി’കളുള്ള ഒരേയൊരാളാണ് ഉമ്മന്‍ചാണ്ടി. യുവ കോണ്‍ഗ്രസ് നേതാവായ ഷാഫി പറമ്ബിലാണ് രണ്ടാംസ്ഥാനത്ത് എന്ന കൗതുകമുണ്ട്. അഞ്ചുലക്ഷത്തിലധികം ഫോളോവര്‍മാര്‍. ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തൊട്ടടുത്ത സ്ഥാനങ്ങളില്‍വരും. ജന്മദിനമായ ഇന്നു പ്രത്യേകമായ ആഘോഷങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സഭയില്‍ ഉണ്ടാകും.

NO COMMENTS

LEAVE A REPLY