അഞ്ച് ആടുകളേയും രണ്ട് പശുക്കളേയും കടുവ ആക്രമിച്ച് കൊന്നു

171
photo credit : manorama online

മാനന്തവാടി ∙ വയനാട് മാനന്തവാടിക്കടുത്ത് ബാവലിയിൽ വനാതിർത്തി പ്രദേശത്ത് രണ്ടു പശുക്കളെയും അഞ്ച് ആടുകളെയും കടുവ ആക്രമിച്ചു കൊന്നു. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. മേയാൻ വിട്ട വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. ഷാണമംഗലം പാലാട്ടുചാലിൽ രാധയുടെ പശുക്കളെയാണ് കൊന്നത്. ഷാണമംഗലം കോളനിയിലെ ദേവസന്റേതാണ് ആടുകൾ. സ്ഥലത്ത് വനപാലകർ കാവലേർപ്പെടുത്തിയിട്ടുണ്ട്.