ദേശീയ കപ്പലോട്ട ദിനം അഥവാ ദേശീയ കപ്പൽ സഞ്ചാര ദിനം

730

ഇന്ന് ഏപ്രിൽ 5,ദേശീയ കപ്പലോട്ട ദിനം.ഇന്ത്യയിൽ ആദ്യമായി അന്തർദേശീയ ജലപാതയിൽ കപ്പൽ യാത്ര നടത്തിയത് 1919ഏപ്രിൽ 5 നാണ്. 1919 ഏപ്രിൽ 5ന് ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് കപ്പൽ കയറിയ ആദ്യത്തെ ഇന്ത്യൻ കപ്പൽ “എസ് എസ് ലോയൽറ്റി” (സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ലിമിറ്റഡിന്റെ ആദ്യ കപ്പൽ) സ്മരണയ്ക്കായി നാഷണൽ മാരിടൈം ദിനം (എൻഎംഡി) എല്ലാ വർഷവും ഇന്ത്യയിൽ ഏപ്രിൽ 5ന് ആചരിക്കുന്നു.ഒരു ഫുട്ബോൾ ഗ്രൗണ്ടിനെക്കാൾ വലിപ്പമുള്ള ആഡംബര കപ്പലുകൾ മനുഷ്യൻ നിർമിച്ചു വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്നത്തെ സി റൂട്ട് കൺട്രോൾ ചെയ്തിരുന്നത് ബ്രിട്ടീഷുകാരായിരുന്നു. അന്നത്തെ യാത്ര വിജയകരമായിരുന്നു. പക്ഷേ ഈ ആഘോഷം ആരംഭിച്ചത് 1964 ഏപ്രിൽ അഞ്ച് മുതലാണ്. അന്നുമുതൽ സർക്കാരിന്റെ ഭാഗത്തുനിന്നും പുതിയ പുതിയ പല പരിഷ്ക്കാരങ്ങളും അതുമായി ബന്ധപ്പെട്ട അവാർഡുകളും മറ്റു ചടങ്ങുകളും ഒക്കെ നടത്താറുണ്ട്.എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. അതിൽ പ്രധാനപ്പെട്ട കാര്യം കപ്പൽ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുക സമുദ്ര യാത്രയെ പ്രോത്സാഹിപ്പിക്കുക. അതുമായി ബന്ധപ്പെട്ട് ഗവേഷണം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക. ഇത്തരത്തിലുള്ള പുതിയ പുതിയ മേഖലകൾ കണ്ടെത്തുക. സീ റൂട്ട് പുതിയ പുതിയ കണ്ടെത്തലുകൾ കണ്ടെത്തുക. അതാണ് പ്രധാനപ്പെട്ട ലക്ഷ്യം. ഭാരത ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്രങ്ങളെയും തീരപ്രദേശങ്ങളെയും സമുദ്ര ജൈവവൈവിധ്യത്തെയും മനസ്സിലാക്കാൻ പറ്റിയ ഒരു ദിവസമായാണ് ഈ ദിവസം ഭാരതത്തിൽ ആഘോഷിച്ചു വരുന്നത്.നമ്മുടെ രാജ്യത്തിലെ ടൂറിസത്തെ കൂടുതൽ ആകർഷകമാക്കാൻ ഇ ദിനം വളരെയധികം സഹായിക്കുന്നുണ്ട്.ലോകത്തെ ഭൂഖണ്ഡങ്ങൾക്കിടയിൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ വ്യവസായത്തെ പിന്തുണക്കുന്നതിൽ ബോധവൽക്കരണം നടത്താൻ ഈ ദിനം അവസരമൊരുക്കുന്നു. കപ്പൽ സുരക്ഷ, കടൽ സുരക്ഷ, മറൈൻ പരിസ്ഥിതി എന്നിവയുടെ പ്രാധാന്യംകൂടി കണക്കിലെടുത്താണ്. സനുജ സതീഷ്

NO COMMENTS