ദേശിയ പാത ഭൂമി ഏറ്റെടുക്കൽ; തടസങ്ങൾ നീങ്ങിയതായി കളക്ടർ ഡി.സജിത്ത് ബാബു

107

കാസറഗോഡ്: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട എല്ലാതടസ്സങ്ങളും നീങ്ങിയതായി കളക്ടർ ഡി.സജിത്ത് ബാബു അറിയിച്ചു.ദേശീയപാത വികസനത്തിനു അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കലും ദേശീയപാത കടന്നു പോകുന്ന 33 വില്ലേജുകളിലെ ഭൂമി ഉടമകൾക്ക് നഷ്ട പരിഹാരം നൽകലും ത്വരിതപ്പെടുത്താനും ദേശിയ പാത വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുമായ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

കാഞ്ഞങ്ങാട്,കാസറഗോഡ് ,അടുക്കത്ത്ബയൽ വില്ലേജുകളിൽ ഉടമകൾക്ക് അനുവദിച്ച പണം നൽകുന്നതിനുള്ള സ്റ്റേ നീക്കുമെന്ന് ദേശിയ പാത വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് പരാതികൾ ആർബിട്രേറ്റർ ആയ കളക്ടർ മുൻപാകെ സമർപ്പിക്കണം. ഇത്തരം കേസുകളിൽ തീർപ്പ് കഴിയുന്നത് വരെ നഷ്ട പരിഹാര തുക ആർബിട്രേറ്ററുടെ പ്രതേക അക്കൗണ്ടിൽ സൂക്ഷിക്കാനും തീരുമാനിച്ചു .

നഷ്ട പരിഹാരം പ്രഖ്യാപിച്ച ആക്ഷേപമുള്ള കേസുകളിൽ ആർബിട്രേറ്റർക്ക് പരാതി നൽകുമെന്ന് ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു.നഷ്ട പരിഹാരം പ്രഖ്യാപിച്ച ഭൂരിപക്ഷം കേസുകളിലും പരാതി ഇല്ല.
യോഗത്തിൽ കളക്ടർ ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു.

എൻഎ നെല്ലിക്കുന്ന് എം എൽ എ,ദേശീയപാത വിഭാഗം പ്രൊജക്റ്റ് ഇoമ്പ്ലലിമെന്റഷൻ യൂണിറ്റ് പ്രൊജക്റ്റ് ഡയറക്ടർ നിർമൽ എം സാടെ,സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ എ (എൻ എച് ) കെ .അജേഷ് ഡെപ്യൂട്ടി കളക്ടർ എൽ എ .സജി എഫ് മാൻഡിസ് , കാസറഗോഡ് നഗരസഭ ഉപാധ്യക്ഷൻ എൽ.എ.മഹമൂദ് എന്നിവർ പങ്കടുത്തു.

NO COMMENTS