മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ര്‍ ഒ​ഴി​യണം – ന​ഗ​ര​സ​ഭ ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി

154

കൊ​ച്ചി: ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെയുള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യാ​ണ് മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ര്‍ അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കിയത് . ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഫ്‌​ളാ​റ്റു​ക​ള്‍ പൊ​ളി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​വും കൗ​ണ്‍​സി​ല്‍ പാ​സാ​ക്കി. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​എ​ച്ച്‌. ന​ദീ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. ഫ്ളാ​റ്റ് പൊ​ളി​ക്കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച്‌ ന​ഗ​ര​സ​ഭ ചൊ​വ്വാ​ഴ്ച പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍​കു​ക​യും ചെ​യ്തു. പ​തി​ന​ഞ്ചു നി​ല​ക​ള്‍ വീ​ത​മു​ള്ള നാ​ല് ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ താ​ത്പ​ര്യ മു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ ഈ ​മാ​സം 16 ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി വി​ദ​ഗ്ധ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും.ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഉ​ട​മ​ക​ള്‍ തി​രു​വോ​ണ ദി​വ​സം നി​രാ​ഹാ​ര​മി​രി​ക്കും. ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ലാ​വും പ്ര​തി​ഷേ​ധം. ഇ​ന്ന് രാ​വി​ലെ​യും പ്ര​തി​ഷേ​ധ​വു​മാ​യി ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ലെ​ത്തി​യി​രു​ന്നു.

NO COMMENTS