മിമിക്രി കലാകാരന്‍ – റഫീഖ് മാത്തോട്ടം – കലാപരിപാടിക്കിടെ കുഴഞ്ഞു വീണുമരിച്ചു

246

കോഴിക്കോട് : കല്യാണ സദസില്‍ കലാപരിപാടിക്കിടെ മിമിക്രി കലാകാരന്‍ കുഴഞ്ഞു വീണുമരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് ഇന്നലെ രാത്രി തിരുവണ്ണൂരില്‍ പരിപാടിക്കിടെ കുഴഞ്ഞുവീണത്. ഉടനെ പി വി എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടെലിവിഷന്‍ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തുന്ന റഫീഖ് കാലിക്കറ്റ് സൂപ്പര്‍ ജോക്‌സ്, കൊച്ചിന്‍ പോപ്പിന്‍സ്, തൃശൂര്‍ തൈക്ലോണ്‍ എന്നീ ട്രൂപ്പുകളില്‍ അംഗമായിരുന്നു.

പരേതനായ ചക്കുംകടവ് എന്‍എസ് മുഹമ്മദ് എന്ന മാനുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഫഹ് മിത. മക്കള്‍ – ഇനായത്ത്, തമീം.11.30 ന് മാത്തോട്ടം എസ് പി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 12.30 മാത്തോട്ടം ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.

NO COMMENTS