ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വർണം കടത്തിയ ആൾ പിടിയിൽ .

70
സക്കീര്‍ബാബു കൊലക്കേസ് - പ്രതികള്‍ പോലീസ് പിടിയിൽ

കോഴിക്കോട് : കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ 440 ഗ്രാം സ്വര്‍ണവു മായി കോഴിക്കോട് കല്ലോട് സ്വദേശി സാജിദാണ് (30) പിടിയിലായത് . എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കസ്റ്റഡിയിലെടുത്തുത് . പിടികൂടിയ സ്വര്‍ണത്തിന് 17.6 ലക്ഷം രൂപ വിലവരും.

റാസല്‍ഖൈമയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ജി 9456 വിമാനത്തിലാണ് ഇയാളെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് സ്വര്‍ണ ക്യാപ്സൂളുകള്‍. കൊണ്ടോട്ടിയിലെയും പരിസര ങ്ങളി ലെയും ആശുപത്രികള്‍ എക്സറേ പരിശോധനാ സൗകര്യം നിഷേധിച്ചു.

പ്രത്യേക ആംബുലന്‍സില്‍ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയി ലെത്തിച്ചാണ് യാത്രക്കാരന്റെ പരിശോധന പൂര്‍ത്തിയാക്കിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍ രാജിയുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

NO COMMENTS