എം.വിന്‍സന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

241

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. 2016 സെപ്റ്റംബര്‍ 10 നവംബര്‍ 11 തീയതികളിലാണ് പീഡിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എം. വിന്‍സന്റ് എംഎല്‍എ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കൈയില്‍ കയറിപ്പിടിച്ചുവെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പോലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി എം. വിന്‍സന്റ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.