മുഖ്യമന്ത്രിയുടെ അതൃപ്തി വെറും കാപട്യം : എം.എം.ഹസ്സന്‍

171

ഇടുക്കി ജില്ലയിലെ പാപ്പാത്തിചോലയില്‍ റവന്യൂഭൂമി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കുരിശ് നീക്കം ചെയ്തതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചുവെന്നത് വെറും കാപട്യം നിറഞ്ഞ നടപടിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു..
ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഈ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടയുടനെ ഒരു ഫോണ്‍ കോളില്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി നടപടിക്രമങ്ങള്‍ നിര്‍ത്തി വയ്ക്കാമായിരുന്നു. നിരോധനാജ്ഞാ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് ഈ നടപടി ഉണ്ടായ ശേഷം അതൃപ്തിപ്രകടിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വെറും അഭിനയം മാത്രമാണ്.ഇത് മൂന്നാറിലെ ഭൂമി കയ്യേറ്റക്കാരെ സാഹിക്കുന്ന നടപടിയാണെന്നും എം.എം.ഹസ്സന്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY