ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

267

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ആര്‍മി ഒഫീഷ്യല്‍സ് പറഞ്ഞു. അതിക്രമിച്ച്‌ കയറിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരാളെ പരിക്കുകളോടെ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പോരാട്ടം തുടരുകയാണ്.