മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്ല : കുമ്മനം

193

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മൊഴി നല്‍കി. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഏതാണെന്നറിയില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി കണ്‍വീനറായിരുന്ന ആര്‍.എസ് വിനോദിനെ പുറത്താക്കിയത് വ്യക്തിപരമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. വി.വി രാജേഷിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെന്നും കുമ്മനം പറഞ്ഞു. എം.ടി രമേശിനെക്കുറിച്ച്‌ ആരും പരാതി പറഞ്ഞിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കും. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്ക് കെ.പി. ശ്രീശന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

NO COMMENTS