കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ ആനയറയില്‍നിന്ന്‌ ഓടിത്തുടങ്ങി.

23

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ ആനയറയില്‍നിന്ന്‌ ഓടിത്തുടങ്ങി.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതി രിക്കാന്‍ തമ്പാനൂര്‍ സെന്‍ട്രലില്‍നിന്നു ബസുകള്‍ ആദ്യഘട്ടത്തില്‍ ആനയറ ഡിപ്പോയിലൂടെ കടന്നുപോകുന്നത് ഘട്ടംഘട്ടമായി ദീര്‍ഘദൂര ബസുകളെല്ലാം പൂര്‍ണമായും ആനയറയിലേക്ക് മാറ്റും.

സ്വിഫ്റ്റിനുവേണ്ടി സജ്ജീകരിച്ചതാണ് ആനയറയിലെ പുതിയ സൂപ്പര്‍ ക്ലാസ് ബസ്‌ടെര്‍മിനല്‍. കെ.എസ്.ആര്‍.ടി.സി.യുടെയും സ്വിഫ്റ്റിന്റെയും ബസുകള്‍ ഇവിടെനിന്നുണ്ടാകും. എറണാകുളം വഴിയും, കോട്ടയം വഴിയും ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ ഉണ്ടാകും.ആനയറയില്‍നിന്നു നഗരത്തിലേക്ക് ഓര്‍ഡിനറി ബസുകള്‍ ക്രമീകരിക്കുന്ന മുറയ്ക്ക് ഇതൊഴിവാക്കും. പകരം ആനയറയില്‍നിന്നു ദീര്‍ഘദൂര ബസുകള്‍ ആരംഭിക്കുകയും യാത്ര അവിടെത്തന്നെ അവസാനിപ്പിക്കുകയും ചെയ്യും.

NO COMMENTS