കാസര്‍കോട്ട് പോലീസ് നടത്തിയ റെയ്ഡില്‍ മാരകായുധങ്ങള്‍ പിടികൂടി

160

കാസര്‍കോട്ട് പോലീസ് നടത്തിയ റെയ്ഡില്‍ മാരകായുധങ്ങള്‍ പിടികൂടി. ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നാണ് പോലീസ് ആയുധം പിടികൂടിയത്. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഈ പ്രദേശങ്ങളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. സി ആര്‍ പി സി 102 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു റെയ്ഡ്. സംശയമുള്ള കേന്ദ്രങ്ങളില്‍ റൈഡ് തുടരുമെന്ന് പോലീസ് പറഞ്ഞു.