കാളിദാസ് ജയറാം മലയാളത്തിലേക്ക്

288

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനാകുന്നു. എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമ്ബസ് പശ്ചാത്തലമാക്കിയ ചിത്രമായിരിക്കും ഇത്. ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തമിഴിലാണ് കാളിദാസ് നായകനായി അരങ്ങേറിയത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ഒരു പക്കാ കഥൈയായിലായിരുന്നു കാളിദാസ് നായകനായത്. പിന്നീട് പ്രഭുവിനൊപ്പം മീന്‍കുഴമ്ബും മണ്‍പാനയും എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചു. ബാലതാരമായി, ജയറാമിനൊപ്പം എന്റെ വീട് അപ്പൂന്റേം,കൊച്ചു സന്തോഷങ്ങള്‍ എന്നീ സിനിമകളില്‍ നേരത്തെ കാളിദാസ് അഭിനയിച്ചിട്ടുണ്ട്.