കാമുകന്‍ മരിച്ചതില്‍ മനംനൊന്ത് കാമുകി തൂങ്ങി മരിച്ചു

168

ചെന്നൈ:കാമുകന്‍ മരിച്ചതില്‍ മനംനൊന്ത് കാമുകി തൂങ്ങി മരിച്ചു. കഴിഞ്ഞദിവസം വൈകിട്ടോടെ കോയമ്ബത്തൂരിലെ അറിവൊലിനഗറില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീടിനു പുറത്തു പോയ സമയത്തായിരുന്നു ആത്മഹത്യ.
മാതാപിതാക്കള്‍ പുറത്തു പോയി തിരികെ വരുമ്ബോള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടി ബിരുദത്തിന് പഠിക്കുമ്ബോള്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. 18 വയസ് പൂര്‍ത്തിയായ ശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ വാക്ക് കൊടുത്തിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച യുവാവ് ഒരു അപകടത്തില്‍ മരണമടയുകയായിരുന്നു. കാമുകന്റെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഏറെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു

NO COMMENTS

LEAVE A REPLY