ഷുഹൈബ് വധം : കെ സുധാകരന്‍റെ നിരാഹാരം ഇന്നവസാനിപ്പിക്കും

218

കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ സുധാകരന്‍റെ നിരാഹാരം ഇന്നവസാനിപ്പിക്കും. 9 ദിവസം നീണ്ട സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്. ഇന്ന് വൈകിട്ട്​ മൂന്നു മണിക്ക്​ നിരാഹാര സമരം അവസാനിപ്പിക്കുന്ന സുധാകരന്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹരജി നല്‍കും. കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന്​ കരുതുന്നില്ല. നിരാഹാരം കിടക്കുന്നത്​ നീതി കിട്ടു​മെന്നോ സി.ബി.ഐ അനേഷണം പ്രഖ്യാപിക്കു​മെന്നോ കരുതിയല്ല. എല്‍.ഡി.എഫ്​ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

NO COMMENTS