പ്രിസ്മ ഫോട്ടോ എഡിറ്റിങ് ആപ് ആന്‍ഡ്രോയ്ഡിലും കിട്ടിതുടങ്ങി

193

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമായിരുന്ന പ്രിസ്!മ ഫോട്ടോ എഡിറ്റിങ് ആപ് ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും ലഭ്യം. പ്രിസ്!മ ആന്‍ഡ്രോയ്ഡിലെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞു. പോക്കിമോന്‍ ഗോ പോലെ അപ്രതീക്ഷിതമായാണ് പ്രിസ്!മയും ലോകമെമ്ബാടും ജനപ്രീതി നേടിയെടുത്തത്. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്ന പ്രിസ്!മ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് കിട്ടാക്കനിയാണെന്ന കളിയാക്കലുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത. ഗൂഗിള്‍ പ്ലേയില്‍ നിന്ന് പ്രിസ്!മ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. പ്രിസ്!മയുടെ വെബ്!സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് മാത്രം ബീറ്റയില്‍ പ്രിസ്!മ ലഭ്യമാക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട്.അടുത്തിടെയായി സോഷ്യല്‍മീഡിയകളില്‍ പ്രിസ്മ ചിത്രങ്ങളുടെ കുത്തൊഴുക്കാണ്. ഐഒഎസില്‍ മാത്രം ഇതുവരെ ഒരു കോടിയിലേറെ പേര്‍ പ്രിസ്!മ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞെന്നാണ് കണക്കുകള്‍. ദിവസവും 15 ലക്ഷത്തിലേറെ പേരാണ് പ്രിസ്!മ ഉപയോഗിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ കൂടി അവതരിച്ചതോടെ വീഡിയോ സൗകര്യം, 360 ഡിഗ്രി പ്രിസ്മ ചിത്രം, ഫോട്ടോകളെ ഡിജിറ്റല്‍ കലാസൃഷ്ടിയാക്കാനുള്ള വിദ്യ തുടങ്ങിയ നിരവധി സവിശേഷതകള്‍ പ്രിസ്മയില്‍ താമസിയാതെ എത്തുമെന്ന് അണിയറ ശില്‍പികള്‍ പറയുന്നു. റഷ്യക്കാരനായ അലക്സി മൊയ്സീന്‍കോവ് എന്ന 25കാരനും നാലു സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ആപ് വികസിപ്പിച്ചത്. ഐഒഎസ് എട്ട് മുതലുള്ള ഓപറേറ്റിങ് സിസ്റ്റമുള്ള ഐഫോണിലാണ് പ്രിസ്മ പ്രവര്‍ത്തിച്ചിരുന്നത്. ഐഫോണിലെ ആപ് സ്റ്റോറില്‍ മാത്രമായിരുന്നു ലഭ്യം. മറ്റു ഫോട്ടോ എഡിറ്റിങ് ആപ്പുകളെ പോലെ ഫില്‍ട്ടര്‍ ഉപയോഗിച്ച്‌ ചിത്രങ്ങളുടെ നിറവും വ്യക്തതയും മാറ്റുകയല്ല പ്രിസ്മ ചെയ്യുന്നത്. ഓരോ ഫോട്ടോയുടെയും മര്‍മം തിരിച്ചറിഞ്ഞ് പുതിയ ഫോട്ടോ വികസിപ്പിച്ചെടുക്കുകയാണ്. ഐഫോണില്‍ മാത്രം എന്ന ന്യൂനതയില്‍ നിന്ന് അസൂയ കൂടി ചേര്‍ന്നതോടെ പ്രിസ്!മ ആരാധകരെ തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ പ്രിസ്!മ ആപ്പുകളും ആന്‍ഡ്രോയ്ഡില്‍ പ്രചരിച്ചിരുന്നു. ഇവ നിങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാണെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ യഥാര്‍ഥ പ്രിസ്!മ തന്നെ ഉപയോഗിക്കാനും ഇവര്‍ ഉപദേശിക്കുന്നു.

NO COMMENTS

LEAVE A REPLY