കേന്ദ്ര മന്ത്രിസഭയിലേക്ക് താനും ഉണ്ടെന്ന വാര്‍ത്ത നിഷേധിച്ച്‌ ജോസ് കെ മാണി

172

തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ കേരളത്തില്‍ നിന്ന് താനും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്(എം) എന്‍ഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു. ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുളള പ്രവേശനമോ തന്റേയോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടേയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധനായി ആവര്‍ത്തിക്കുകയാണ്. ഇത്തരം നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

NO COMMENTS