കൊച്ചി: ഓള്‍ കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്‍റ് എംപ്ലോയീസ് അസോസിയേഷന്‍റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ ഒക്ടോബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാനത്തൊട്ടാകെ തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ ജോലി ചെയ്ുന്ന യതൊഴിലാളികളും മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കും. വികലമായ മദ്യനയം തിരുത്തുക, മൂന്നുവര്‍ഷമായി ബാര്‍ ത്തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകള്‍ക്കു പരിഹാരം കാണുക, ആത്മഹത്യചെയ്ത ബാര്‍ തൊഴിലാളികളുടെ കുടുംബത്തിന് സഹായം നല്‍കുക, തൊഴിലാളികളുടെ പുനരധിവാസത്തിനായി യു.ഡി.എഫ്. സര്‍ക്കാര്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി അഞ്ച് ശതമാനം അധികസെസ് ചുമുത്തി പിരിച്ചെടുത്ത 650 കോടി രൂപ വകമാറ്റി ചെലവഴിച്ചത് അന്വേഷിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.