സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കാന്‍ വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും കഴിയണം ; മുഖ്യമന്ത്രി

18

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കാ ന്‍ വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി.

2018,2019-20,2020-21 വര്‍ഷങ്ങളിലെ സംസ്ഥാന ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ-സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിന് തടസം നില്‍ക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കണം. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും വേഗത്തിലായും അഴിമതിരഹിതമായും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും. ഇത് കേരളത്തിലെ സേവന മേഖലയെ കൂടുതല്‍ ജനോന്മുഖമാക്കും. സര്‍ക്കാരിന്റെ സമീപനത്തിനും അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകുമ്ബോള്‍ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായ ചടങ്ങില്‍ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു. മേയര്‍ ആര്യ രാജേന്ദ്രന്‍,ജൂറി അംഗം ഡോ.സെബാസ്റ്റ്യന്‍ പോള്‍,ഐ.എം.ജി ഡയറക്‌ടര്‍ കെ.ജയകുമാര്‍,കൗണ്‍സിലര്‍ രാഖി രവികുമാര്‍,ഇലക്‌ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ.രത്തന്‍ ഖേല്‍ക്കര്‍,ഐ.ടി മിഷന്‍ ഡയറക്‌ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS