ലോകകപ്പ് ഫുട്‌ബാള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.

10

തേഞ്ഞിപ്പലം: ലോകകപ്പ് ഫുട്‌ബാള്‍ മത്സരം കാണാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.

പെരുവള്ളൂര്‍ കാടപ്പടി നജാത്ത് ദഅവ കോളേജിലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി നാദിര്‍(17) ആണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ സ്വദേശി കണ്ണംപിലാക്കല്‍ പറമ്ബില്‍ ഹംസക്കോയയുടെയും നഫീസയുടെയും മകനാണ്.

ശനിയാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ഉങ്ങുങ്ങലിലുള്ള കോളേജ് ഹോസ്റ്റലില്‍ നിന്ന് കളി കാണാന്‍ പോകവേ സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്.

പരിചയമില്ലാത്ത സ്ഥലമായതിനാല്‍ നായ്ക്കളെ
കണ്ടപ്പോള്‍ മാറി നില്‍ക്കവേ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം.

മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ചു.

NO COMMENTS