ജില്ലാ കളക്ടര്‍ പരിശോധന നടത്തി

81

തിരുവനന്തപുരം : വിഴിഞ്ഞം മത്സ്യവിപണന മേഖലയില്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. സാമൂഹ്യ അകലം പാലിച്ചാണേ് മത്സ്യവിപണനം നടത്തുന്നതെന്ന് കളക്ടര്‍ ഉറപ്പാക്കി. പരമ്പരാഗതമായി ലേലം നടന്നുവന്നിരുന്ന വിഴിഞ്ഞം പ്രദേശത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടോക്കണ്‍ സമ്പദായമനുസരിച്ച് തൂക്കി വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യലേലം ഒരുകാരണവശാലും നടത്തരുതെന്നും തൂക്കിവില്‍പ്പന സാമൂഹ്യ അകലം പാലിച്ചുമാത്രം നടത്തണമെന്നും മത്സ്യതൊഴിലാളികളോട് കളക്ടര്‍ നിര്‍ദേശിച്ചു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങളും കളക്ടര്‍ ചോദിച്ചറിഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ജി.കെ സുരേഷ്‌കുമാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

NO COMMENTS