കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന

146

തിരുവനന്തപുരം: ആനയറ മാര്‍ക്കറ്റിലെ ഹോര്‍ട്ടിക്കോര്‍പ്പിന്റെ സംഭരണ വിതരണ ശാലയില്‍ കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ മിന്നല്‍ പരിശോധന. കര്‍ഷകരില്‍ നിന്നെന്ന പേരില്‍ ചാല മാർക്കറ്റിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് മന്ത്രി കണ്ടെത്തി.
ഇന്ന് രാവിലെ ആറരയോടുകൂടിയാണ് മന്ത്രിയും സെക്രട്ടറി രാജു നാരായണസ്വാമിയും ആനയറയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. നാടന്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതല.
ഇത് ലംഘിച്ചുകൊണ്ടാണ് ചാലയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നുള്ള പച്ചക്കറികള്‍ ഇവിടെ വില്‍ക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ രജിസ്റ്ററില്‍ നിന്നും കണ്ടെടുത്ത രണ്ട് മൊത്തകച്ചവടക്കാരുടെ നമ്പറുകളിലേക്ക് മന്ത്രി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ സ്ഥിരീകരിച്ചു.
കര്‍ഷകരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്റെ രേഖകളൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ലെന്നും. ചാലയില്‍ നിന്നുമുള്ള മൂന്നാം തരം സാധനങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY