കോവിഡ് 19 സ്ഥിതി വിവരം ഇന്ന്

70

തിരുവനന്തപുരം; ഇന്ന് ജില്ലയിൽ പുതുതായി 410 പേർ രോഗനിരീക്ഷണത്തിലായി.71 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങ ളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 1798 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണ ങ്ങളുമായി 9 പേരെ പ്രവേശിപ്പിച്ചു 5 പേരെ ഡിസ്ചാർജ് ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 25 പേരും ജനറൽ ആശുപത്രിയിൽ 5 പേരും എസ്.എ.റ്റി ആശുപത്രിയിൽ 2 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 14 പേരും ഉൾപ്പെടെ 47 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ജില്ലയിൽ ഇപ്പോൾ രണ്ട് പേരാണ് രോഗബാധിതർ. ഇന്ന് 43 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 20 പരിശോധനാഫലം നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 75 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

അമരവിള,കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി 5675 വാഹനങ്ങളിലെ 9003 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.

കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 159 കാളുകളും ദിശ കാൾ സെന്ററിൽ 76 കാളുകളുമാണ് ഇന്ന്
എത്തിയത്.മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 18 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 51 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ 22618 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -1920

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -1798

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -47

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -75

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -410

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ജില്ലയിൽ നിന്നോ എത്തിയവർ നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക്പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

NO COMMENTS