ദിലീപ് ഭൂമി കൈയേറിയെന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്

177

കൊച്ചി: പറവൂരിലെ കരുമാലൂരില്‍ നടന്‍ ദിലീപ് ഭൂമി കൈയേറിയെന്ന് വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ സ്ഥലം അളക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലായിരിക്കും ഭൂമി അളക്കുന്നത്. ഇക്കാര്യം കരുമാലൂര്‍ പഞ്ചായത്തിനെ അധികൃതരെ അറിയിച്ചു. കരുമാലൂരില്‍ 30 സെന്റ് സ്ഥലം ദിലീപ് കൈയേറിയെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. പുഴയോട് ചേര്‍ന്നുള്ള പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് പഞ്ചായത്ത് കണ്ടെത്തിയത്.

NO COMMENTS