ജനങ്ങള്‍ക്കു വേണ്ടാത്ത ഐഎംഎ പ്ലാന്റിന് വേണ്ടി സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നെന്ന് സിപിഐ

367

തിരുവനന്തപുരം: പാലോട് ഐഎംഎ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്ത്. ജനങ്ങള്‍ക്കു വേണ്ടാത്ത പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ ആരാഞ്ഞു. പ്ലാന്റിന് വേണ്ടി തീരുമാനിച്ചിരിക്കുന്ന സ്ഥലം കൃഷിഭൂമിയാണെന്നും, ഇവിടെ നിര്‍മ്മാണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിപിഐ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.

NO COMMENTS