വിഷമദ്യ ദുരന്തം: പാക്കിസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 42 ആയി

201

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചിലരും കൂടി മരിച്ചതോടെ മരണസഖ്യ ഉയരുകയായിരുന്നു. നിരവധി ആളുകള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിന് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍ റഹ്മാന്‍ മാലിക് അറിയിച്ചു. ഡിസംബര്‍ 24ന് ടോബ ടെക് സിംഗ് സിറ്റിയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ആഘോഷം കഴിഞ്ഞു വീട്ടില്‍ എത്തിയവരില്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. വിഷമദ്യം നിര്‍മിച്ചവരും മരിച്ചവരില്‍പ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY