ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്

205

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സഭയുടെ ഉന്നത പുരസ്‌ക്കാരം ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ചമ്പ്യന്‍ ഓഫ് എര്‍ത്ത്’ അര്‍ഹത നേടിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ബഹുമതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. ഈ നൂതന ആശയം പ്രാവര്‍ത്തികമാക്കിയതിനാണ് സിയാലിനെ തേടി ഐക്യരാഷ്ട്രസഭയുടെ ബഹുമതി എത്തിയത്. സെപ്റ്റംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും.

NO COMMENTS