മദ്യലഹരിയില്‍ പെറ്റമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു.

259

തിരുവനന്തപുരം: മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ഇടവ അയിരൂര്‍ സ്വദേശി റസാക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . അമ്മയെ മര്‍ദ്ദിക്കുന്ന മകന്‍ റസാക്കിന്റെ വീഡിയോ സഹോദരിയാണ് ക്യാമറയില്‍ പകര്‍ത്തിയത്. ശേഷം വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റസാക്ക് ഒളിവില്‍ പോവുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഡിസംബര്‍ പത്തിനാണ് അമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. നിലത്തിരിക്കുന്ന അമ്മയെ മകന്‍ കൈ കൊണ്ട് ആവര്‍ത്തിച്ച്‌ അടിച്ചും കാല് കൊണ്ട് ചവിട്ടിയും മര്‍ദിക്കുന്നത് കാണാം.

‘എന്നെ കൊല്ലുന്നേ’ എന്ന് പറഞ്ഞ് അമ്മ കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ സ്വന്തം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തനിക്ക് പരാതിയില്ലെന്ന് അമ്മ പറഞ്ഞുവെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

NO COMMENTS