റിയാദ്-കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ റമദാന്‍ റിലീഫ് വിതരണം

231

റിയാദ് : റിയാദ്-കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ റമദാന്‍ റിലീഫ് വിതരണം നടത്തി. ഇല്ലായ്മകളുടെയും നിരാശ്രയത്വത്തിന്‍റെയും ലോകത്ത് ജീവിക്കുന്ന 200 ഓളം കുടുംബങ്ങൾക്കാണ് ഈ പ്രാവശ്യം റിയാദ്-കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി റിലീഫ് വിതരണം നടത്തിയത്. ഒരു കുടുംബത്തെ പോലും വേദിയിൽ കൊണ്ട് വന്ന് ഫോട്ടോ എടുത്ത് കൊണ്ട് നവ- മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതെ കെ.എം സി.സി. റിലീഫ് വിംഗ് ചെയർമാൻ അസീസ്, കോർഡിനേറ്റർ എ.കെ.എം.അഷ്റഫ് അടക്കമുള്ള മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് , കെ.എം.സി.സി. തുടങ്ങിയ കമ്മിറ്റികളുടെ പ്രദേശിക നേതാക്കൾ യഥാർത്ത അവകാശികൾക്ക് നേരിട്ട് സഹായം എത്തിച്ച് നല്‍കുകയായിരുന്നു.

NO COMMENTS